Posts

Showing posts from June, 2020

കൊറോണക്ക് മുൻപും ശേഷവും

കൊറോണക്ക് മുൻപും ശേഷവും എന്തെങ്കിലും എഴുതാൻ വേണ്ടി ഒന്നും എഴുതാതിരിക്കുന്നതാവും ഉത്തമം. കാരണം എഴുത്തും വരയും സംഗീതവും ഒക്കെ നമ്മുടെ മനസ്സിനുള്ളിൽ ഒരു വികാരമായി രൂപപ്പെടുമ്പോൾ ആവും അതൊക്കെ ചെയുവാൻ ആയാസ രഹിതം. ഇനി നമുക്ക് ചില കാലിക പ്രസക്തമായ കാര്യങ്ങളിലേക്ക് കടക്കാം നമ്മളൊക്കെ ഇപ്പൊ "പുത്തൻ നോർമൽ" എന്ന പുതിയ ജീവിത ക്രമത്തിലേക്കു നമ്മെ പറിച്ചു നട്ടു കൊണ്ടിരിക്കുകയാണല്ലോ. കൊറോണ ക്കു മുൻപും ശേഷവും എന്ന് മനുഷ്യ കുലത്തെ രണ്ടു അതിര് വരമ്പുകൾ കൊണ്ട് വിഭജിക്കപ്പെടും. നവ ലോക ക്രമം മാറും. നമ്മുടെ ജീവിത രീതി, ഇത് വരെ ശീലിച്ചു പോന്ന കാര്യങ്ങളിലെ മാറ്റങ്ങൾ, വരുമാന പുനഃക്രമീകരണങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത കോണുകളിലും മാറ്റങ്ങൾ...... എനിക്ക് ഇതിൽ തോന്നിയ ചില പ്രകടമായ മാറ്റം എന്തെന്ന് ചോദിച്ചാൽ ഇന്ന് വരെ നമുക്ക് പരസ്പരം മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാൻ നേരം കിട്ടിയില്ലായിരുന്നു. തിരക്കോടു തിരക്ക്...രാത്രിയെന്നോ പകലെന്നോ നോക്കാതെ നാം ഓട്ടത്തിലായിരുന്നു. അപ്പൊ പിന്നെ കുടുംബത്തിലോ പുറത്തോ ഉള്ള ആരോടും ഒന്ന് മിണ്ടാനോ കുശലാന്വേഷണം നടത്തുവാനോ എവിടെ നേരം അല്ലെ. ഇത് കണ്ടു ദൈവം നമുക്ക് ...