Posts

Showing posts from May, 2020

ഡിജിറ്റൽ ഇന്ത്യ....മേക്കിങ് ഇന്ത്യ......

Image
ഒരു മുന്നറീപ്പുമില്ലാതെ രാത്രി (അല്ലേലും മ്മടെ മോദിജിക്കു പ്രഖ്യാപനങ്ങൾ എല്ലാം അർദ്ധരാത്രിയിൽ നടത്താനാണ് താല്പര്യം ) പ്രഖ്യാപിച്ച ലോക് ഡൗണിയിൽ പെട്ട് ജോലിയും കൂലിയും നഷ്ടപ്പെട്ടു.... ദിവസക്കൂലിക്ക് ജീവിതം നയിച്ചുവന്ന അനേകം പാവങ്ങൾ (അവർ ഇന്ത്യൻ ജനത ലിസ്റ്റിലോ വോട്ടര്പട്ടികയിലോ ഇടം കണ്ടെത്താത്ത മനുഷ്യർ...വൻകിട നഗരങ്ങളുടെ തെരുവോരങ്ങളിൽ അന്നത്തിനു വഴി കണ്ടെത്താൻ വേണ്ടി ചേക്കേറിയ ഈ മനുഷ്യ ജന്മങ്ങൾ. അവർക്കു വേണ്ടി ശബ്ദമുയർത്താൻ ആരുണ്ട്. ലക്ഷം കോടികൾ (ഉടായിപ്പു മാസ്റ്റേഴ്സ്) പാസ്സാക്കി ആത്മ നിർവൃതി അടയുന്ന ഭരണ വർഗം. തങ്ങളുടെ കണ്മുൻപിൽ സ്വന്തം ജനത, 500 ഉം 700 ഉം  അതിൽ കൂടുതലും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു സ്വന്തം നാടുകളിലേക്കു പലായനം ചെയുന്ന ദയനീയ കാഴ്ച....ഗർഭിണികൾ, പിഞ്ചു കുട്ടികൾ...പ്രായമായവർ...ഏതൊരു ശിലാ ഹൃദയന്റെയും മനസ്സ് അലിയുന്ന കാഴ്ചകൾ. എന്നാൽ നമ്മുടെ അവസാനത്തെ അഭയകേന്ദ്രമെന്നു നാം ഇപ്പോഴും വിശ്വസിച്ചുപോരുന്ന നീതി ദേവതയുടെ കാവലാളുകൾ..... അവരും കണ്ടില്ല ഈ മനുഷ്യരുടെ ദയനീയ അവസ്ഥ. കണ്ടില്ല എന്നത് ശരിയല്ല കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാൻ അവരെ പ്രേരിപ്പിക്കുന്ന അവരുടെ ഭരണ മേലാളന...

പ്രവാസി മടക്കം - പ്രഹസനങ്ങളും യാഥാർഥ്യവും

ഇന്ത്യ മഹാരാജ്യത്തെ സാമ്പത്തിക അടിത്തറയുടെ നേടുംതൂണായി പ്രവർത്തിക്കുന്ന ലക്ഷോപലക്ഷം പ്രവാസികൾ. കോവിഡ് പ്രതിസന്ധിയിൽ നിർത്തി വെച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ അവർ ജന്മ നാട്ടിലേക്ക് വരുന്നു. ഇതാണ് യാഥാർഥ്യം. എന്നാൽ കൊട്ടിഘോഷിക്കപ്പെടുന്ന മറ്റൊരു കാര്യം നമ്മുടെ സർക്കാരും അങ്ങ് കേന്ദ്രത്തിൽ ഇരിക്കുന്ന മഹാന്മാരും ചാനലുകളിൽ കൂടി പ്രചരിപ്പിക്കുന്ന ചില ഗിമ്മിക്കുകൾ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുന്നു... കേരളം അതിനു സുസജ്ജം.. ചാനൽ അടുക്കളയിലെ പിന്നാമ്പുറ ചർച്ചകളിൽ ഇവരുടെ പ്രതിനിധികൾ ഇരുന്നു വിടുന്ന ഗീർവാണങ്ങൾ കേട്ടാൽ ആരും കോരിത്തരിക്കും. കോവിഡിൽ പെട്ട് അന്നം മുടങ്ങിയവർ... ഭാവിയെ കുറിച്ച് ഒരു എത്തും പിടിയും കിട്ടാതെ ഗൾഫു നാടുകളിൽ അകപ്പെട്ടുപോയ ആയിരങ്ങൾ... അവർക്കു വേണ്ടത് ചാനൽ ചർച്ചകളിലെ കോമാളി ഈ ഗീർവാണങ്ങളല്ല. ദിവസവും വൈകിട്ട് ചാനലിൽ വന്നു കൈ കഴുകാനും മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങാനും പിന്നെ ചൂടുവെള്ളത്തിൽ മാത്രം കുളിക്കാനും എന്തിനു, ഉറുമ്പിന് എങ്ങിനെ ചോറ് കൊടുക്കാം എന്ന് വരെ നമ്മെ പഠിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി, അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടിയിരുന്നത്....