ഡിജിറ്റൽ ഇന്ത്യ....മേക്കിങ് ഇന്ത്യ......

ഒരു മുന്നറീപ്പുമില്ലാതെ രാത്രി (അല്ലേലും മ്മടെ മോദിജിക്കു പ്രഖ്യാപനങ്ങൾ എല്ലാം അർദ്ധരാത്രിയിൽ നടത്താനാണ് താല്പര്യം ) പ്രഖ്യാപിച്ച ലോക് ഡൗണിയിൽ പെട്ട് ജോലിയും കൂലിയും നഷ്ടപ്പെട്ടു....
ദിവസക്കൂലിക്ക് ജീവിതം നയിച്ചുവന്ന അനേകം പാവങ്ങൾ (അവർ ഇന്ത്യൻ ജനത ലിസ്റ്റിലോ വോട്ടര്പട്ടികയിലോ ഇടം കണ്ടെത്താത്ത മനുഷ്യർ...വൻകിട നഗരങ്ങളുടെ തെരുവോരങ്ങളിൽ അന്നത്തിനു വഴി കണ്ടെത്താൻ വേണ്ടി ചേക്കേറിയ ഈ മനുഷ്യ ജന്മങ്ങൾ. അവർക്കു വേണ്ടി ശബ്ദമുയർത്താൻ ആരുണ്ട്. ലക്ഷം കോടികൾ (ഉടായിപ്പു മാസ്റ്റേഴ്സ്) പാസ്സാക്കി ആത്മ നിർവൃതി അടയുന്ന ഭരണ വർഗം. തങ്ങളുടെ കണ്മുൻപിൽ സ്വന്തം ജനത, 500 ഉം 700 ഉം  അതിൽ കൂടുതലും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു സ്വന്തം നാടുകളിലേക്കു പലായനം ചെയുന്ന ദയനീയ കാഴ്ച....ഗർഭിണികൾ, പിഞ്ചു കുട്ടികൾ...പ്രായമായവർ...ഏതൊരു ശിലാ ഹൃദയന്റെയും മനസ്സ് അലിയുന്ന കാഴ്ചകൾ. എന്നാൽ നമ്മുടെ അവസാനത്തെ അഭയകേന്ദ്രമെന്നു നാം ഇപ്പോഴും വിശ്വസിച്ചുപോരുന്ന നീതി ദേവതയുടെ കാവലാളുകൾ..... അവരും കണ്ടില്ല ഈ മനുഷ്യരുടെ ദയനീയ അവസ്ഥ. കണ്ടില്ല എന്നത് ശരിയല്ല കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാൻ അവരെ പ്രേരിപ്പിക്കുന്ന അവരുടെ ഭരണ മേലാളന്മാർ അതാവും യാഥാർഥ്യം. "ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ല" എന്ന് വിളിച്ചു പറയാൻ ഇവരെ കൊണ്ട് പറയിപ്പിച്ചതല്ലാതെ മറ്റെന്താണ്.



മേക്കിങ് ഇന്ത്യ....ഡിജിറ്റൽ ഇന്ത്യ....ഹായ് എന്തോരു നല്ല നാട്. എത്ര നല്ല രാജ്യം. പ്രജകൾക്കു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഭരണ വർഗം. ക്ഷേമ രാജ്യ നിര്മിതിക്കുവേണ്ടി നാട് കട്ട് മുടിച്ച കള്ളന്മാരുടെ കോടിക്കണക്കിനു വരുന്ന കടങ്ങൾ എഴുതി തള്ളിയ മഹാ മനസ്കർ!!! രാജ്യത്തിൻറെ പൊതു സ്വത്തുക്കൾ കോര്പറേറ്റുകൾക്കു വിറ്റു തുലച്ചു ഈ മഹാന്മാർ. അങ്ങിനെ കിട്ടിയ വരുമാനത്തിൽ നിന്നും ജനങ്ങൾക്കു വേണ്ടി ഒരു ചില്ലി കാശുപോലും നീക്കിവെക്കാതെ...പാവം ജനത്തോടു പ്ലേറ്റെടുത്തു കൊട്ടാനും വിളക്കു കത്തിക്കാനും പിന്നെ വന്ദേമാതരം പാടാനും കല്പിക്കുന്ന മഹത്തുക്കൾ....
സ്വന്തം ജനത തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോവാൻ കഴിയാതെ തെരുവുകളിൽ ഒരിറ്റു വെള്ളം കിട്ടാതെ പിടഞ്ഞു മരിക്കുന്ന കാലം. തീവണ്ടി ചക്രത്തിനുള്ളിലും ലോറികൾക്കുള്ളിലും പെട്ട് ചതഞ്ഞു അരഞ്ഞു പോവുന്ന ദയനീയ കാഴ്ച.....ലോകത്തു  ഇന്ന് വരെ കേട്ടിട്ടില്ലാത്ത പാലായനങൾ....തീവണ്ടികൾക്കു ഈ കാലത്തും  ഭീമമായ ടിക്കറ്റു ചാർജും ഈടാക്കി ഈ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയ വീര സാഹസിക കഥ.

രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ അങ്ങ് ഇന്ദ്രപ്രസ്‌തിൽ ഇരുന്നു ഇന്ത്യ മഹാരാജ്യത്തെ അംബാനിക്കും അധാനിക്കും മറ്റു കോര്പറേറ്റ് ഭീമന്മാർക്കും വിറ്റു തുലക്കുന്ന തിരക്കിലായിരുന്നു നമ്മുടെ ഭരണ കർത്താക്കൾ.
പാർലമെന്റ് മന്ദിരവും, സുപ്രീം കോർട്ടും എങ്കിലും ബാക്കിവെച്ച മതിയായിരുന്നു. സ്വന്തം ജനത തെരുവോരങ്ങളിൽ മരിച്ചു വീഴുമ്പോഴും ധന മന്ദ്രിച്ചി (സീതയും രാമനും) ലക്ഷം കോടികൾ പ്രഖ്യാപിക്കുന്ന തിരക്കിൽ പെട്ട് പോയതിനാൽ ഈ പാവങ്ങൾക്ക് ഒരു നേരത്തെ അന്നം നൽകുന്നതിനോ വെള്ളം നൽകുന്നതിനോ തങ്ങളുടെ സ്വന്തം  നാടുകളിലേക്കു തിരികെ പോകാൻ വാഹന സൗകര്യം ഒരുക്കുന്നതിനോ ഒന്നും ചായാതെ നാല് നല്ല നീണ്ട പ്രഖ്യാപന പരമ്പരകൾ ടെലിവിഷനിൽ കൂടി നടത്തി ഉജ്വല പ്രകടനം നടത്തി. അല്ലെങ്കിലും, ഉള്ളി കഴിക്കാത്ത മന്ദ്രിച്ചിക്കു ഇത്തരത്തിൽ ഒന്നും ചിന്തിക്കാൻ ബുദ്ധി ഉദിക്കാത്തതു യാദൃശ്ചികം അല്ല. പിന്നെ ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു മുറവിളി കൂട്ടണ്ട നാട്ടാരെ എന്ന് പറഞ്ഞു ബിജെപി പ്രജകളെ കാശ്മീര് തൊട്ടു കന്യാകുമാരി വരേയ്ക്കും വിമനത്തിൽ നിന്ന് പൂ വിതറി സഹായിച്ചുട്ടുണ്ട്. ഉള്ളത് പറയാൻ മടി കാണിക്കരുതല്ലോ.

വരും നാളുകളിലും ഇതിലും കൂടുതൽ നല്ല രീതിയിൽ ജനസേവനം നമുക്ക് പ്രതീക്ഷിക്കാം. താജുമഹൽ, ഖുതുബ് മീനാർ തുടങ്ങിയവയും ഉടനെ തന്നെ കച്ചോടം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ചാണകം, ഗോമൂത്രം എന്നിവ കൂടാതെ ഗംഗ നദിയിലെ പരിശുദ്ധ ജലം കൊണ്ട് കോറോണയെ കൊല്ലാൻ ഉതകുന്ന മരുന്ന് കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ് എന്ന സന്തോഷ വാർത്ത രാജ്യം കാത്തിരിക്കുകയാണ്.

Comments

Popular posts from this blog

പ്രവാസി മടക്കം - പ്രഹസനങ്ങളും യാഥാർഥ്യവും

കൊറോണക്ക് മുൻപും ശേഷവും