പ്രവാസി മടക്കം - പ്രഹസനങ്ങളും യാഥാർഥ്യവും
ഇന്ത്യ മഹാരാജ്യത്തെ സാമ്പത്തിക അടിത്തറയുടെ നേടുംതൂണായി പ്രവർത്തിക്കുന്ന ലക്ഷോപലക്ഷം പ്രവാസികൾ. കോവിഡ് പ്രതിസന്ധിയിൽ നിർത്തി വെച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ അവർ ജന്മ നാട്ടിലേക്ക് വരുന്നു. ഇതാണ് യാഥാർഥ്യം.
എന്നാൽ കൊട്ടിഘോഷിക്കപ്പെടുന്ന മറ്റൊരു കാര്യം നമ്മുടെ സർക്കാരും അങ്ങ് കേന്ദ്രത്തിൽ ഇരിക്കുന്ന മഹാന്മാരും ചാനലുകളിൽ കൂടി പ്രചരിപ്പിക്കുന്ന ചില ഗിമ്മിക്കുകൾ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുന്നു... കേരളം അതിനു സുസജ്ജം..
ചാനൽ അടുക്കളയിലെ പിന്നാമ്പുറ ചർച്ചകളിൽ ഇവരുടെ പ്രതിനിധികൾ ഇരുന്നു വിടുന്ന ഗീർവാണങ്ങൾ കേട്ടാൽ ആരും കോരിത്തരിക്കും. കോവിഡിൽ പെട്ട് അന്നം മുടങ്ങിയവർ... ഭാവിയെ കുറിച്ച് ഒരു എത്തും പിടിയും കിട്ടാതെ ഗൾഫു നാടുകളിൽ അകപ്പെട്ടുപോയ ആയിരങ്ങൾ... അവർക്കു വേണ്ടത് ചാനൽ ചർച്ചകളിലെ കോമാളി ഈ ഗീർവാണങ്ങളല്ല. ദിവസവും വൈകിട്ട് ചാനലിൽ വന്നു കൈ കഴുകാനും മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങാനും പിന്നെ ചൂടുവെള്ളത്തിൽ മാത്രം കുളിക്കാനും എന്തിനു, ഉറുമ്പിന് എങ്ങിനെ ചോറ് കൊടുക്കാം എന്ന് വരെ നമ്മെ പഠിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി, അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടിയിരുന്നത്... ഹതാശയരായി നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുകയോ. കുറഞ്ഞത് അവർക്കു ഇവിടങ്ങളിൽ നിന്ന് വിമാനം കേറുന്ന മുൻപേ നിർഭന്ധിതമായി എടുക്കേണ്ട കോവിട് ടെസ്റ്റ് സൗജന്യമായി എടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യൂക എന്നതാണ്. പിന്നെ നാട്ടിൽ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും കൊറന്റൈൻ ചെയ്യാൻ ഒരുക്കുക എന്നത് ഏതു സാധാരണ പഞ്ചായത്തു മെമ്പർ വിചാരിച്ചാലും ചെയ്യാൻ പറ്റുന്ന കാര്യമാണ്. കാരണം നമ്മുടെ നാട്ടിലെ സ്ഥാപക ഉടമസ്ഥരിൽ ഉദാരമതികളും മനുഷ്യ സ്നേഹം വറ്റിപ്പോവാത്ത ഒട്ടനവധി പേരും ഉണ്ട്. അവർ ഈ ഒരു അവസരത്തിൽ എല്ലാം മറന്നു സഹായങ്ങൾ ചെയ്യാൻ ഒരുക്കമാണ്. എന്നാൽ ആ നന്മയുടെ മറവിൽ ഇത് എല്ലാം ചെയ്യാൻ സാധിച്ചത് നിങ്ങളുടെ (ചങ്കൻസ്) ഒരാളുടെ കഴിവിന്മേലാണ് എന്ന പ്രചാരണം അപ്പടി വിഴുങ്ങാൻ മാത്രം മണ്ടന്മാർ അല്ല കേരള ജനത.
പിന്നെ അങ്ങ് കേന്ദ്രത്തിൽ ഉണ്ട് ഒരു മഹാൻ... അദ്ദേഹം സ്വന്തം പേര് തുന്നിയ കോട്ടിട്ട് ലോകം ചുറ്റി കറങ്ങി തന്റെ മനുഷ്യായുസ്സിൽ സ്വപ്നം കാണാൻ പോലും പറ്റാത്ത നിലക്ക് നാടായ നാടൊക്കെ ചുറ്റിയടിച്ചു ഇപ്പൊ നിലത്തിറങ്ങിയിട്ടേ ഒള്ളു. പിന്നെ നാട്ടില് നടക്കുന്ന കാര്യങ്ങളിൽ വലിയ ബേജാർ ഒന്നും ഇല്ലാത്ത ഒരാളും, വെറുപ്പിന്റെ രാഷ്ട്രീയം മാത്രം കൈമുതലയായി കൊണ്ട് മഹാനുഭാവന്, മരിച്ച മനുഷ്യന്റെ മൃതദേഹത്തിന് (പ്രവാസിയുടെ) ഒരു പശുവിന്റെ ചാണകത്തിനു കൊടുക്കുന്ന വില പോലും കാണാത്ത ഒരാളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത... അവൻ കഴിക്കുന്ന ഭക്ഷണം, വേഷം എന്നതിലൂടെ മാത്രം കാണുന്ന ഇദ്ദേഹത്തിന് ഈ പ്രവാസിയുടെ കാര്യത്തിൽ ഒന്നും വലിയ താല്പര്യം കാണില്ല. ഈ ഒരു മഹാമാരിയിൽ പെട്ട് അതിജീവനത്തിന്റെയും നിലനില്പിന്റെയും വലിയ ചോദ്യചിഹ്നത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന ഈ പാവപ്പെട്ട മനുഷ്യർക്ക് തന്റെ കയ്യിൽ ഇരിക്കുന്ന അധികാരത്തിന്റെ പവറിൽ ഒരു ചെറുവിരൽ അനക്കാൻ പോലും ഈ മഹാന് കഴിയണമെന്നില്ല.
കൈ കൊട്ടാനും വിളക്ക് കത്തിക്കാനും പിന്നെ പുഷ്പവൃഷ്ടി നടത്തി സ്വയം കൃതാനന്ദ പൂരിതനാവാനും അല്ലാതെ പ്രവാസി നാട്ടിലേക്ക് അയക്കുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനത്തിന്റെ ഒരു ശതമാനമെങ്കിലും അവർക്കു വന്നുഭവിച്ച വിപത്തിൽ നിന്ന് കര കയറാൻ വേണ്ടത് ചെയ്യാതെ, ലോകത്തിലെ ഏറ്റവും വലിയ പട്ടേലർ പ്രതിമ ഉണ്ടാക്കാൻ ഖജനാവിൽ നിന്ന് കോടികൾ വിതറിയ അല്പത്തരത്തിനു കാലം സാക്ഷിയാണ്. കൂടാതെ ലോകത്തെ മറ്റൊരു രാഷ്ട്രീയ കോമാളി എന്ന് സകലരും വിശേഷിപ്പിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് ട്രംപും കൂട്ടരും നാട് സന്ദർശിക്കാൻ വന്നപ്പോൾ തന്റെ ഭരണ നേട്ടങ്ങൾ കാണാതിരിക്കാൻ കിലോമീറ്ററോളം റോഡിന്റെ ഇരു വശങ്ങളിലും മതിൽ കെട്ടി എളിമ കാണിച്ച എളിമയുടെ അപ്പോസ്തലൻ. വര്ഷങ്ങളോളം താൻ ഭരിച്ച സ്വന്തം നാട്ടിൽ വികസന മോഡൽ (കേവലം കക്കൂസ് പോലും നേരെ ചൊവ്വേ ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞിട്ടില്ല പിന്നാ) മറ്റാർക്കും കാണിക്കാൻ കൊള്ളത്തില്ല എന്ന് തിരിച്ചറിയുന്നയിടത്ത് നിന്ന് തുടങ്ങി ഇയാളുടെ പൊങ്ങച്ച രാഷ്ട്രീയത്തിന്റെ പരാജയം. എന്നാൽ പൊതു ഖജനാവിൽ നിന്ന് കോടികൾ അവിടെയും കൊണ്ട് ദൂർത്തടിച്ചു ഈ എളിയ മനുഷ്യൻ...പാവം.
കൂട്ടരേ ഇതൊക്കെയാണ് ഇന്നിന്റെ പ്രവാസിയുടെ മടക്ക യാത്രയുടെ നേർചിത്ര പശ്ചാത്തലം.
ഇനി ഗൾഫിലെ രാഷ്ട്രീയ നേതാക്കൾക്കായി ഒരു ഓർമപ്പെടുത്തൽ. നാട്ടിൽ ഇന്ന് ഗൾഫു നാടുകളിലേക്ക് നമ്മെ സേവിക്കാൻ വിമാനം കേറി കഷ്ടപ്പെട്ട് ഇവിടെ എത്തുന്ന പാവം ഇമ്മാതിരി യജമാനമാരെ പൂവും.... കാറും പിന്നെ ഇവിടെ പറയാൻ കൊള്ളാത്ത പലതും ഒരുക്കി ചുവപ്പു പരവതാനി വിരിച്ചു ഇവറ്റകളെ വരവേൽക്കുമ്പോൾ നിങ്ങൾ ഓർക്കുക. ഇതെല്ലം കണ്ടു കൊണ്ട് സാധാരണക്കാരായാ ഒട്ടനവധി പ്രവാസികൾ (ജീവനോടെ ബാക്കിയായാൽ) ഇവിടെ ഉണ്ടാവും എന്ന്. അവർ നിങ്ങളെ കാർക്കിച്ചു തുപ്പും... വെറുക്കും... ഇനിയും നിങ്ങൾ ഇതുപോലോത്ത ആളുകളെ എഴുന്നെള്ളിച്ചു അവരുടെ മുൻപിൽ നിർത്തുമ്പോൾ.... ഒരുപക്ഷെ പ്രതികരണം ഇതിലും മോശമാവാനും സാധ്യത ഉണ്ട്. രാഷ്ട്രീയ വരിയുടക്കലിന് വിധേയനാവാത്ത ഒരു നേതാവും ഇനി ഗൾഫിൽ ഇത് പോലെ വേഷം കെട്ടില്ല എന്ന് നമുക്ക് പ്രത്യാശിക്കാം... പ്രാർത്ഥിക്കാം

Comments
Post a Comment